---
title: "വടകരയിൽ മകൾ ഓടിച്ച സ്കൂട്ടറിൽ വാഹനമിടിച്ചു , തെറിച്ചുവീണ അമ്മയ്ക്ക് ബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം"
english_title: "In Vadakara, the scooter driven by her daughter was hit by a vehicle, the mother fell under the bus and met a tragic end"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223032/In Vadakara, the scooter driven by her daughter was hit by a vehicle, the mother fell under the bus and met a tragic end"
published_at: "2024-07-26T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a38df248248_66a38c3865c73_vatakaraaccident.jpg"
keywords: []
---

# വടകരയിൽ മകൾ ഓടിച്ച സ്കൂട്ടറിൽ വാഹനമിടിച്ചു , തെറിച്ചുവീണ അമ്മയ്ക്ക് ബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം

> **Lead Summary:** വടകര : ദേശീയപാതയിൽ വടകരയിൽ അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചു . റോഡിലേക്ക് തെറിച്ചുവീണ അമ്മയുടെ ദേഹത്തേക്ക് ബസ്സ് കയറി .

## Article Content

വടകര : ദേശീയപാതയിൽ വടകരയിൽ അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചു . റോഡിലേക്ക് തെറിച്ചുവീണ അമ്മയുടെ ദേഹത്തേക്ക് ബസ്സ് കയറി .

ബസ്സിന്റെ ടയറിന്റെ അടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം . ഇന്ന് വൈകീട്ട് 4 : 15 ഓടെ വടകര അടക്കാത്തെരുവിനടുത്തെ കൊപ്ര ഭവനിന് മുന്നിലാണ് അപകടം .

ചോറോട് സ്വദേശി വീട്ടമ്മയാണ് മരിച്ചത് . സ്കൂട്ടർ ഓടിച്ച യുവതിയെ പരിക്കുകളോടെ വടകര ആശാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . ദേശീയ പാത നിർമ്മാണം നടക്കുന്നതിനാൽ തകർന്ന ഇടുങ്ങിയ റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത് .

അപകടത്തിൽ തൽക്ഷണം മരിച്ച വീട്ടമ്മയുടെ മൃതദേഹം റോഡിൽ നിന്ന് മാറ്റിയിട്ടില്ല . വടകര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട് .മൃതദേഹം ഉടൻ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റും .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223032/In Vadakara, the scooter driven by her daughter was hit by a vehicle, the mother fell under the bus and met a tragic end)